തമിഴ്നാട്ടിൽ തമിഴക വെട്രിക് കഴകം റാലികൾക്ക് പൊലീസ് അനുമതി നൽകിയത് 23 ഉപാധികളോടെയായിരുന്നു. എന്നാൽ ഒരു ഉപാധി പോലും റാലികളിൽ പാലിക്കപ്പെട്ടില്ല. ഉപാധികൾ പാലിക്കപ്പെടാത്തതിനാൽ മദ്രാസ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് പോലും വിമർശനം ഉയർന്നിരുന്നു. പാലിക്കപ്പെടാത്ത ഉപാധികൾ എന്നായിരുന്നു കോടതി വിശേഷിപ്പിച്ചിരുന്നത്. ടിവികെ നൽകിയ ഹർജിയിൽ തന്നെയായിരുന്നു കോടതിയിലെ വിമർശനം. റാലിയ്ക്ക് പൊലീസ് അനുമതി നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ടിവികെ ഹർജി സമർപ്പിച്ചിരുന്നത്.
എന്നാൽ 23 ഉപാധികളോടെ ടിവികെയുടെ റാലിയ്ക്ക് പൊലീസ് അനുമതി നൽകി. ഉപാധികൾ പാലിക്കണമെന്നും അണികളിലേക്ക് എത്തിക്കണമെന്നും നിർദേശിച്ചിരുന്നു. ഈ ഉപാധികൾ ഒദ്യോഗിക കുറിപ്പായി അണികളിലേക്ക് ടിവികെ എത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ഉപാധികൾ ഒന്നു പോലും റാലിയിൽ പാലിക്കപ്പെട്ടിട്ടില്ല. ജില്ലാ നേതാക്കൾക്കും സംഘാടകർക്കും ഇത് പ്രാവർത്തികമാക്കാൻ കഴിഞ്ഞിരുന്നില്ല.
കരൂരിലെ റാലിയിൽ ഉപാധികൾ പാലിക്കാത്തതിനാൽ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തു. പതിനായിരം പേർ പങ്കെടുക്കാൻ കഴിയുന്ന കരൂരിലെ റാലിയിലേക്കാണ് ഒരു ലക്ഷത്തിലധികം പേർ എത്തിയത്. കരൂരിലേക്ക് ആളുകൾ ഇരച്ചെത്തുകയായിരുന്നു. വലിയ തോതിലാണ് ആളുകൾ എത്തിയത്. അപകടം ഉണ്ടായതിനു പിന്നാലെ തന്റെ പ്രസംഗം പൂർത്തിയാക്കാതെ വിജയ് സംഭവസ്ഥലത്ത് നിന്നും മടങ്ങിയിരുന്നു.
