അമിത വേഗം വേണ്ട; 2,000 ദിർഹം പിഴയും 12 ബ്ലാക് പോയിന്റുകളും ചുമത്തുമെന്ന് ദുബൈ പൊലീസ്

ദുബൈ: അമിത വേഗതയിൽ റോഡിലൂടെ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ദുബൈ പൊലീസ്. നിർദ്ദിഷ്ട ട്രാക്കുകളിൽ വാഹനങ്ങൾക്ക് സഞ്ചരിക്കാനുള്ള പരമാവധി വേഗത നിശ്ചയിച്ചിട്ടുണ്ട്. അതിൽ കൂടുതൽ വേഗതയിൽ വാഹനമോടിച്ചാൽ 2,000 ദിർഹം വരെ പിഴയും 12 ബ്ലാക്ക് പോയിന്റുകൾ ലൈസൻസിൽ ചുമത്തുകയും ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

അമിത വേഗതിയിൽ സഞ്ചരിക്കുന്ന വാഹനത്തിന്റെ ദൃശ്യങ്ങൾ അടക്കം സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ച് കൊണ്ടാണ് ദുബൈ പൊലീസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അമിത വേഗതയിൽ വാഹനമോടിക്കുമ്പോൾ റോഡിലൂടെ പോകുന്ന വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. അതൊഴിവാക്കാൻ വേണ്ടിയാണ് കടുത്ത ശിക്ഷ നൽകുന്നത് എന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *