അത്താഴപൂജ പ്രസാദങ്ങൾ രാത്രി 9 മണിക്ക് മുമ്പായി മാത്രം ലഭ്യം; രാവിലെ വിതരണം ഇല്ല — വി.ഐ.പി./സ്പെഷ്യൽ ദർശനത്തിന് നിയന്ത്രണം
ഗുരുവായൂർ: ചന്ദ്രഗ്രഹണത്തെ തുടർന്ന് ഗുരുവായൂർ ക്ഷേത്രനട നാളെ (ഞായർ) സാധാരണ സമയത്തേക്കാൾ നേരത്തെ അടയ്ക്കുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. തൃപ്പുക ഉൾപ്പെടെയുള്ള ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം ക്ഷേത്രനട രാത്രി 9.30ന് അടയ്ക്കും.
അത്താഴപൂജ നിവേദ്യങ്ങളായ അപ്പം, അട, അവിൽ തുടങ്ങിയ പ്രസാദങ്ങൾ ശീട്ടാക്കിയ ഭക്തർ രാത്രി 9 മണിക്ക് മുമ്പായി അവ കൈപ്പറ്റണമെന്ന് ദേവസ്വം അറിയിച്ചു. അടുത്ത ദിവസം രാവിലെ പ്രസാദങ്ങൾ വിതരണം ഉണ്ടാകില്ല എന്നും പ്രത്യേകം മുന്നറിയിപ്പ് നൽകി.
പൊതു അവധി ദിനമായതിനാൽ (ചതയം) നാളെ രാവിലെ 6 മുതൽ ഉച്ചതിരിഞ്ഞ് 2 വരെ ക്ഷേത്രത്തിൽ വി.ഐ.പി./സ്പെഷ്യൽ ദർശന നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
