“ഭരതനാട്യം മാർഗ്ഗം”
വേദി: ഗുരുവായൂർ ടൗൺഹാൾ
തീയതി: ഒക്ടോബർ 19, 2025
സമയം: 6.00 PM
മുഖ്യാതിഥി: പ്രമുഖ നൃത്തവിദൂഷി
ആചാര്യ ശ്രീമതി കലാമണ്ഡലം ഹുസ്നാഭാനു
നട്ടുവാങ്ങം : ആചാര്യ ശ്രീമതി ഇന്ദിര കടമ്പി,
വായ്പ്പാട്ട് : ശ്രീ രോഹിത് ഭട്ട് യു.
മൃദംഗം : ശ്രീ വിനയ് നാഗരാജൻ എം.
പുല്ലാംകുഴൽ : ശ്രീ വിവേക് വി. കൃഷ്ണ,
വീണ : ശ്രീ പ്രശാന്ത് രുദ്രപട്ന
ഇവരാണ് വൈഷ്ണവയുടെ നൃത്താഭിനയത്തിന് ഭാവവും താളവും സംഗീതവും സമന്വയിപ്പിക്കുന്നത്.
ഗുരുവായൂരിൽ തന്നെ സ്ഥിരതാമസക്കാരിയായ
വൈഷ്ണവ കെ. സുനിൽ ബാല്യകാലം മുതൽ അച്ഛനമ്മമാരായ ആചാര്യ സുനിൽ കെ ഗുരുവായൂരിന്റെയും, ആചാര്യ മിനി സുനിലിന്റെയും കീഴിൽ നിർത്തം അഭ്യസിച്ചു. ഇപ്പോൾ ബാംഗ്ലൂരിൽ ആചാര്യ ഇന്ദിര കടമ്പിയുടെ കീഴിൽ രണ്ടു വർഷമായി നൃത്തം അഭ്യസിക്കുന്നു.
ഭരതനാട്യത്തിന്റെ സുന്ദരലോകം വീണ്ടും ഗുരുവായൂരിൽ വിരിയാൻ പോകുകയാണ്. കണ്ണന്റെ വേഷത്തിൽ സോഷ്യൽ മീഡിയയെ കീഴടക്കിയ വൈഷ്ണവ കെ. സുനിൽ, വീണ്ടും നാട്ടുകാരെ വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ്. വൈഷ്ണവയുടെ ദീർഘകാല പഠനത്തിൻറെയും ആത്മാർഥതയുടെയും ഫലമാണ്. ഭരതനാട്യത്തിന്റെ ആത്മീയതയും ഭാവസൗന്ദര്യവും ഒന്നിച്ചു ചേർന്ന അവതാരമാകും ഇതെന്ന് സംഘാടകർ പറയുന്നു. നൃത്തവും സംഗീതവും ചേർന്ന് ഒരു ദിവ്യാനുഭവമായി മാറുമെന്ന പ്രതീക്ഷയിലാണ് ഗുരുവായൂരിലെ കലാപ്രേമികൾ.
സ്കൂൾകാലഘട്ടത്തിൽ തന്നെ ഭരതനാട്യം, കുച്ചിപ്പുടി, നാടോടി നൃത്തം തുടങ്ങിയ ഇനങ്ങളിൽ അനവധി സമ്മാനങ്ങൾ നേടി. തൃശൂർ സെന്റ് തോമസ് കോളജിൽ നിന്ന് ബി.കോമിലും, ഭരതനാട്യത്തിൽ മാസ്റ്റർ ബിരുദവും നേടിയ വൈഷ്ണവ ഇപ്പോൾ ഭരതനാട്യത്തിൽ പി.എച്ച്.ഡി നേടാനുള്ള സ്വപ്നവുമായി മുന്നോട്ട് പോകുകയാണ്.
ഇരുപത് വർഷമായി നൃത്തലോകത്ത് സജീവമായ വൈഷ്ണവ, എട്ടുവർഷം തുടർച്ചയായി സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിൽ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടി. കുച്ചിപ്പുടിയും നാടോടി നൃത്തവും ഉൾപ്പെടെ നിരവധി ഇനങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
വെറും 30 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച വൈഷ്ണവയെ കേരളം മുഴുവൻ ഓർമ്മിക്കുന്നു. ശ്രീകൃഷ്ണജയന്തി ദിനത്തിൽ കണ്ണന്റെ വേഷം കെട്ടി ഗുരുവായൂരിൽ ആടിത്തിമിർത്ത ആ ചെറുപ്രായക്കാരിയുടെ ആവിഷ്കാരം ആയിരുന്നു അത്. ഭക്തിയും ഭാവവൈഭവവും ചേർന്ന അതുല്യ നിമിഷം. വൈഷ്ണവയുടെ പ്രകടനത്തിന് ആയിരക്കണക്കിന് ആളുകളുടെ ഹൃദയങ്ങളിലാണ് ആ വീഡിയോ ഇന്നും സജീവം.
ഗുരുവായൂരിന്റെ കലാസ്വാദകരും ഭക്തജനങ്ങളും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ നൃത്തവിരുന്ന്, ഭരതനാട്യത്തിന്റെ ആത്മാവിനെയും വൈഷ്ണവയുടെ കഴിവിനെയും വീണ്ടും തെളിയിക്കുന്ന വേദിയാകുമെന്ന് ഉറപ്പാണ്. ഭാവം, താളം, രസം, ഭക്തി എല്ലാം ചേർന്ന ഈ നൃത്തസന്ധ്യ ഗുരുവായൂരിന്റെ കലാചരിത്രത്തിൽ മറ്റൊരു പുത്തൻ പേജ് തുറക്കുകയാണ്.
