ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ 10 മില്യണ്‍ ഡോളറിന്റെ നിക്ഷേപത്തിന് ഒരുങ്ങി ഗൂഗിള്‍. ഇന്ത്യയിലെ ഗൂഗിളിന്റെ ഏറ്റവും വലിയ ഡാറ്റ സെന്ററും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹബും സ്ഥാപിക്കാനാണ് ഗൂഗിളിന്റെ പദ്ധതി. ടെക് ഭീമന്റെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പദ്ധതിയാണിത്. തുറമുഖ നഗരമായ വിശാഖപട്ടണത്താണ് ഈ വമ്പന്‍ പദ്ധതി വരുന്നത്,
ഇതിനായി 10 ബില്യണ്‍ ഡോളര്‍ (ഇന്ത്യന്‍ രൂപയില്‍ ഏകദേശം 88,000 കോടി രൂപ) ചെലവഴിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ ഗൂഗിളിന്റെ ഏറ്റവും വലിയ സ്ഥാപനമായരിക്കും ഇത്
ഈ പദ്ധതിയിലൂടെ ഏകദേശം ഒരു ലക്ഷത്തി 188,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോര്‍ട്ടുകളാണ് ഐടി പ്രൊഫഷണലുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡാറ്റ സെന്ററാണ് ആന്ധ്രപ്രദേശില്‍ വരാന്‍ പോകുന്നത്.
തുടക്കത്തില്‍ ഒരു ജിഗാ വാട്ട് ശേഷിയുള്ള ഡാറ്റാ സെന്റര്‍ ക്യാമ്പസാണ് വരുന്നത്. ഇന്ത്യയില്‍ ഉടനീളം എഐ അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യുഎസ് ടെക് കമ്പനി ഈ പദ്ധതി കൊണ്ടുവരുന്നത്. യുഎസിന് പുറത്തുള്ള കമ്പനിയുടെ ഏറ്റവും വലിയ എഐ ഹബ്ബാണ് ആന്ധ്രാപ്രദേശില്‍ വരുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട കരാറില്‍ ആന്ധ്രപ്രദേശ് സര്‍ക്കാരും ഗൂഗിളും ഇന്ന് ഒപ്പിക്കും. ഏഷ്യയിലെ ഏറ്റവും വലിയ ഡാറ്റാ സെന്റര്‍ നിര്‍മ്മിക്കുന്നതിന് ഗൂഗിളിന് നികുതിയുമായി ബന്ധപ്പെട്ട എല്ലാ തടസങ്ങളും നീക്കാന്‍ ആന്ധ്രപ്രദേശ് സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രോണിക്‌സ്, കമ്മ്യൂണിക്കേഷന്‍സ് മന്ത്രി നര ലോകേഷ് പറഞ്ഞു.
വിശാഖപട്ടണത്ത് ഗൂഗിള്‍ ഡാറ്റാ സെന്റര്‍ വരുന്നതോടെ സാങ്കേതിക രംഗത്ത് ആന്ധ്രാപ്രദേശിന്റെ തലവര തന്നെ മാറുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു പറഞ്ഞു. 2029 അവസാനത്തോടെ പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ചന്ദ്രബാബു പറഞ്ഞു. വിശാഖപട്ടണം രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാ സെന്ററായി മാറുമെന്നും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
