ഗുരുവായൂർ: പൊതുപ്രവർത്തകരെ ക്രൂരമായി മർദ്ദിക്കുകയും നരനായാട്ട് നടത്തുകയും ചെയ്യുന്ന പോലീസുകാരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് നിയമസഭാ കവാടത്തിൽ സത്യാഗ്രഹമനുഷ്ഠിക്കുന്ന യു.ഡി.എഫ് എം.എൽ.എമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാലയുമായി പ്രകടനം നടത്തി.
ഗുരുവായൂർ കൈരളി ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി പടിഞ്ഞാറേ നടയിൽ സമാപിച്ചു. തുടർന്ന് നടന്ന സദസ്സ് ബ്ലോക്ക് പ്രസിഡൻ്റ് അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഒ.കെ.ആർ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു.
നേതാക്കളായ ആർ. രവികുമാർ, കെ.പി. ഉദയൻ, ബാലൻ വാറണാട്ട്, സി.എസ്. സൂരജ്, പി.ഐ. ലാസർ, ഷൈലജ ദേവൻ, സ്റ്റീഫൻ ജോസ്, പ്രദീഷ് ഓടാട്ട്, സി.ജെ. റെയ്മണ്ട്, ടി.വി. കൃഷ്ണദാസ്, വി.എസ്. നവനീത്, സിന്റോ തോമസ് എന്നിവർ യോഗത്തിൽ സംസാരിച്ചു.
ഒ.പി. ജോൺസൺ, വി.എ. സുബൈർ, പ്രിയാ രാജേന്ദ്രൻ, ശശി പട്ടത്താക്കിൽ, എം.വി. രാജലക്ഷ്മി, സി. അനിൽകുമാർ, ഷനോജ്, പ്രകാശ് പൊനൂസ്, നൗഷാദ് കാരക്കാട്, കെ. വിശ്വനാഥൻ, പ്രേം ജി മേനോൻ, സി.കെ. ഡേവിസ്, രാഗേഷ് നെന്മിനി, എം.എൽ. ജോസഫ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
