ഗുരുവായൂർ: ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയ അദ്ദേഹത്തെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ശ്രീ.സി.മനോജ്, ശ്രീ.കെ.പി.വിശ്വനാഥൻ, ശ്രീ.മനോജ് ബി നായർ, ശ്രീ.കെ .എസ് . ബാലഗോപാൽ , അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് കൃഷ്ണനാട്ടം കലാകാരൻമാരുടെ ആചാരപരമായ അകമ്പടിയോടെ ശ്രീ.പി.കെ. കേരളവർമ്മ സാമുതിരി രാജയും അടുത്ത കുടുംബാംഗങ്ങളും ക്ഷേത്ര ദർശനം നടത്തി.




