രാജീവ് നടുവനാട് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കോഴിക്കോട്; പുതുമുഖ താരനിരയും ശ്രദ്ധേയ സാങ്കേതിക സംഘവും

പുതുമുഖ താരങ്ങൾക്ക് പ്രാധാന്യം നൽകി സംവിധായകൻ രാജീവ് നടുവനാട് ഒരുക്കുന്ന പുതിയ മലയാള സിനിമ ‘മാജിക് മാജിക് മൊമെന്റ്’ എന്ന ചിത്രത്തിന്റെ ആദ്യ ഗാനത്തിന്റെ ഓഡിയോ റിലീസ് നടന്നു. പ്രശാന്ത് കുമാർ സി രമ്യം ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഗാനം മില്ലെനിയം ഓഡിയോസ് മുഖേനയാണ് പുറത്തിറക്കിയത്.
കോഴിക്കോട് നടന്ന ചടങ്ങിൽ പ്രശസ്ത നാടക-സംഗീത കലാകാരൻ വിൻസൺ സാമുവൽ ഗാനത്തിന്റെ ഓഡിയോ പ്രകാശനം നിർവഹിച്ചു. ചിത്രത്തിന്റെ പ്രഖ്യാപനത്തോടെ തന്നെ യുവത്വത്തിന്റെയും സൗഹൃദത്തിന്റെയും വികാരഭരിതമായ കഥപറച്ചിലിലൂടെ ശ്രദ്ധ നേടിയ ചിത്രമാണ് ‘മാജിക് മാജിക് മൊമെന്റ്’.
സംവിധായകൻ രാജീവ് നടുവനാടിന്റെ കഥയ്ക്ക് ബാബു മാനുവൽ സംഭാഷണം രചിച്ചിരിക്കുന്ന ചിത്രത്തിൽ നാല് യുവാക്കളുടെ ജീവിതത്തിലൂടെയാണ് കഥ മുന്നേറുന്നത്. ജീവിതത്തിലെ അപ്രതീക്ഷിത മുഹൂർത്തങ്ങളും സൗഹൃദവും പ്രണയവും പ്രതീക്ഷകളും ചേർന്ന കഥാസന്ദർഭങ്ങളാണ് സിനിമയുടെ പ്രമേയം.
‘1948 കാലം പറഞ്ഞത്’, ‘മാക്കൊട്ടൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം രാജീവ് നടുവനാട് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ‘നേർച്ചപ്പെട്ടി’, ‘മുള്ളൻകൊല്ലി’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അതുൽ സുരേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പുതുമുഖങ്ങളായ അർജുൻ ദാസ്, ജെറിൻ, രാകേന്ദ് എന്നിവർ മറ്റ് നായകവേഷങ്ങളിൽ എത്തുന്നു.
അനുശ്രീയും പ്രാർത്ഥനയും നായികമാരാകുന്ന ചിത്രത്തിൽ, ‘മാക്കൊട്ടൻ’ എന്ന സിനിമയിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച പ്രാർത്ഥന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രശസ്ത നടൻ ബാല അതിഥി താരമായി എത്തുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
സന്തോഷ് കീഴാറ്റൂർ, കെ. എൽ. ബ്രോ ബിജു, സിദ്ദിഖ്, ശിവദാസ് മട്ടന്നൂർ, സദാനന്ദൻ ചേപ്പറമ്പ്, പ്രശാന്ത് സി, സുരേഷ് കനവ്, റാഫി മൻമാസ്, ലിതേഷ് കോളയാട്, പ്രദീപ് മൈക്വീൻ, സാനിയ ഉല്ലാസ്, ലസിത, ഷിജിൻ, ലയ എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. രാഹുൽ സി വിമലയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഹിഷാം യൂസഫ് പി.വി. എഡിറ്റിംഗും ജയേന്ദ്ര ശർമ്മ ചീഫ് അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിക്കുന്നു.
സുനിൽ കല്ലൂർ, ബാഹുലേയൻ കേളകം, ഹരിപ്രിയ എസ്.എച്ച്., സമീർ അലി എന്നിവർ ഗാനരചന നിർവഹിച്ചപ്പോൾ സംഗീത സംവിധാനം പി. ജെയും നൗഷാദ് കണ്ണൂരും ചേർന്നാണ് നിർവഹിക്കുന്നത്. രഞ്ജിത്ത് ശ്രീധർ, നജിം അർഷാദ്, മൃദുല വാര്യർ, മുക്താർ മുഹിബ് നൂർ, നയൻതാര, സാന്ദ്ര തോമസ്, സലീം നാസർ, സരുൺ ടി.എസ്., അർഷാദ് പത്തിരിയാൻ തുടങ്ങിയ ഗായകർ ഗാനങ്ങൾക്ക് ശബ്ദം നൽകി.
മേക്കപ്പ് ജയൻ എരുവേശി, കോസ്റ്റ്യൂം സുജിത് മട്ടന്നൂർ, ആർട്ട് ഷബിൻ യു.പി., സ്റ്റണ്ട് ബ്രൂസ്‌ലി രാജേഷ്, കൊറിയോഗ്രഫി സുദേവ് സുരേഷ്, കളറിസ്റ്റ് ജോജി ഡി പാറക്കൽ, സൗണ്ട് ഡിസൈൻ ഡോ. ആശിഷ് ഇല്ലിക്കൽ എന്നിവരാണ് മറ്റ് സാങ്കേതിക പ്രവർത്തകർ.സ്റ്റിൽസ് അജേഷ് ആവണി, പബ്ലിസിറ്റി ഡിസൈൻ സുജിപാൽ ക്രിയേഷൻ, സ്റ്റുഡിയോ സൗത്ത് സ്റ്റുഡിയോ കൊച്ചി, പി.ആർ.ഒ എം.കെ. ഷെജിൻ എന്നിവരും ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നു.
യുവത്വത്തിന്റെ ആഗ്രഹങ്ങളും ജീവിതത്തിലെ മായിക നിമിഷങ്ങളും ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന ‘മാജിക് മാജിക് മൊമെന്റ്’ ഉടൻ തിയേറ്ററുകളിൽ എത്തും.

